കാരുണ്യം
കോർത്തു മുറുക്കിപ്പിടിച്ചു
പശിയെ ഞാൻ കടിച്ചമർത്തുന്നേരം
വെളിയിലൂടെ ഒരുകൂട്ടർ
നടന്നു നീങ്ങുന്നതെൻ
കണ്ണിലുടക്കി...
കൈയ്യിലനേകം പൊതികൾ കണ്ടതും
കൈയ്യിലനേകം പൊതികൾ കണ്ടതും
എരിയുന്ന വയറിൽ നിന്നൊത്തിരി...
വെമ്പാൻ നിൽക്കുന്ന ഒച്ചപ്പാടുകൾ
വെമ്പാൻ നിൽക്കുന്ന ഒച്ചപ്പാടുകൾ
പുറത്തോട്ടു കുതിച്ചു...
അടുത്തും അകലെയുമായി
അടുത്തും അകലെയുമായി
നിൽക്കുന്നവരിലേക്കെത്തിക്കുമ്പോഴെല്ലാം
എന്തിനോ വേണ്ടി തിളയ്ക്കുന്ന എൻമേനി
അവരടുത്തെത്തിയതുംമുഖം പോലും നോക്കാതെ
പൊതി പിടിച്ചുവലിച്ചു
ശരവേഗത്തിൽ തുറന്നു...
വാഴയില വകഞ്ഞു മാറ്റുമ്പോൾ
നാസികത്തുമ്പ് എന്തിനോ വേണ്ടി
പരതുന്നുണ്ടായിരുന്നു,
നല്ല പരിചയമുള്ള ഗന്ധം....
അകത്തെ മട്ടരിചോറും പയറും
മോരുകറിയും മത്സ്യവും കഴിച്ചതും
എവിടെയോ പരിചയമുള്ള രുചിയും...
വടിച്ചു കഴിച്ചു
വിരൽ വായിലിടുമ്പോഴായിരുന്നു
അപ്രതീക്ഷിതമായി തെരുവോരത്തു
ഞാനെൻ ചോരയെകാണുന്നത്,
വർഷങ്ങൾക്ക് മുമ്പ് ആട്ടിയോടിച്ച അവന്റെ
പത്നിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞതും
ഛർദിച്ചു പ്രതികാരം വീട്ടാനൊരു
നിമിഷം ചിന്തപോയി...
കാരുണ്യപ്രവർത്തകൻ എന്നെഴുതിയ
കാരുണ്യപ്രവർത്തകൻ എന്നെഴുതിയ
തവിട്ടു നിറമുള്ള വസ്ത്രം ധരിച്ച അവനെ
കണ്ടപ്പോഴേക്ക് ഹൃത്ത് വല്ലാണ്ട്
തുടിപ്പുന്നുണ്ടായിരുന്നു,
കരുണ തൊട്ടുതീണ്ടിയിട്ടില്ലാത്ത
ഇവനൊക്കെയാണത്രേ പുതിയകാലത്തെ
കാരുണ്യപ്രവർത്തകനെന്ന് ആലോചിച്ചതും
എനിക്ക് ചിരി വന്നു...
പതിയെ അതൊരു പൊട്ടിച്ചിരിയായി
പതിയെ അതൊരു പൊട്ടിച്ചിരിയായി
മാറിയതും സഹതാപവും ആശ്ചര്യവും
പല ഭാവുകങ്ങളും നിറഞ്ഞ ധാരാളം
കണ്ണുകളെന്നെ നോക്കിക്കൊണ്ടിരുന്നു..
അപ്പോഴും ഞാൻ ചിരിയുടെ കാഠിന്യം കൂട്ടിയിട്ടേയുള്ളൂ,
ഉള്ളിൽ ഒരു പേമാരി പെയ്യുന്നുണ്ടെങ്കിലും...