തണൽ
മിഴികൾ തുറന്നൊന്നു
മേൽപ്പോട്ട് നോക്കിയാൽ
തലയുയർത്തി നിൽക്കുന്ന
മരമാണ് ചുറ്റും,
ചൂടെന്തെന്നറിഞ്ഞില്ല
ചൂടേറ്റ് പാടെ തളർന്നില്ല
മാതാ പിതാ ഗുരുവെന്ന
വൃക്ഷങ്ങളിൻ ചോടെയായ്
പല പല തണലിലായ്
പിച്ച വെച്ചു,
കാലം കടന്നു,
തണലും കൊഴിഞ്ഞു
മരണവാളെന്റെ തണലെ തകർത്തു,
തണലേ ഞാൻ പരതുകയാണ്
തലചായ്‌ക്കാനിടം തേടുകയാണ്
തണലെന്തെന്നറിയാത്ത
മരുഭൂവിൽ!!!
ശഫ്‌ന സാഹിറ ആലിയ
കരുപറമ്പ്
No comments:
Post a Comment